ബുധനാഴ്‌ച, നവംബർ 23, 2011

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കില്‍ പാമ്പാടി ബ്ളോക്കില്‍ മീനടം വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മീനടം ഗ്രാമപഞ്ചായത്ത്. 11.44 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് പാമ്പാടി, പുതുപ്പള്ളി പഞ്ചായത്തുകള്‍, കിഴക്ക് പാമ്പാടി പഞ്ചായത്ത്, പടിഞ്ഞാറ് പുതുപ്പള്ളി പഞ്ചായത്ത്, തെക്ക് പുതുപ്പള്ളി, കറുകച്ചാല്‍, വാകത്താനം പഞ്ചായത്തുകള്‍ എന്നിവയാണ്. പാമ്പാടി പഞ്ചായത്തിന്റെ ഭാഗമായി ദീര്‍ഘകാലം നിലനിന്നിരുന്ന മീനടം പ്രദേശം ഉള്‍പ്പെട്ട ഒരു പഞ്ചായത്ത് 1982 നവംബര്‍ മാസം 3ാം തിയതി രൂപികൃതമായി. കുന്നുകളും, ചരിവുകളും, താഴ്വരകളും, വയലുകളും ചേര്‍ന്ന ഈ പ്രദേശം പ്രകൃതിരമണീയവും, ചെങ്കല്ലും ചരലും ചേര്‍ന്ന പശിമരാശിമണ്ണിന്റെ സ്വാഭാവമുള്ളതുമാണ്. കാലാവസ്ഥയും, പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ക്കൂടി ഒഴുകുന്ന തോടുകളും ഈ പ്രദേശത്തെ ഫലഭൂയിഷ്ഠമാക്കുകയും, തന്മൂലം കാര്‍ഷികപ്രധാന്യമുള്ള ഒരു പ്രദേശമാക്കുകയും ചെയ്യുന്നു. പഞ്ചിമഘട്ടത്തില്‍ നിന്നും ആരംഭിച്ച് ഇടുക്കി ജില്ലയുടെ പടിഞ്ഞാറു ഭാഗത്തുള്ള കോട്ടയം ജില്ലയുടെ ഏകദേശം മദ്ധ്യഭാഗത്തു സ്ഥിതിചെയ്യുന്ന മീനടം ഗ്രാമപഞ്ചായത്ത് പ്രദേശം കുന്നുകളും, താഴ്വരകളും ചേര്‍ന്നതാണ്. മുന്‍കാലങ്ങളില്‍ ആറാണികുന്നിന്റെ നെറുകയില്‍ ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിരുന്ന മണ്ണ് കുഴിച്ചെടുത്ത് സംസ്കരിക്കുന്നതിനുള്ള ശ്രമം നടന്നിരുന്നു. താഴ്വരയോട് അടുത്ത സമതലപ്രദേശങ്ങളിലാണ് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നത്. എന്നാല്‍ കുന്നിന്‍ പ്രദേശങ്ങളിലും ഗതാഗതസൌകര്യം ഉണ്ടായതോടെ അത്തരം സ്ഥലങ്ങളും ജനവാസ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു.


ചരിത്രം


പുരാതനമായ നാടുവാഴി രാജവാഴ്ചയില്‍ തെക്കുംകൂറിന്റെ തലസ്ഥാനമായിരുന്ന വെന്നിമലയുടെ അധികാരപരിധിയില്‍പെട്ട പ്രദേശമായിരുന്നു മീനടം. അക്കാലത്ത് ഇവിടെയുണ്ടായിരുന്ന ഹൈന്ദവരെക്കൂടാതെ മറ്റു പ്രദേശങ്ങളില്‍ നിന്നും യോദ്ധാക്കളും കച്ചവടക്കാരും കൃഷിക്കാരുമായി സുറിയാനി ക്രിസ്ത്യാനികള്‍ കുടിയേറി പാര്‍ത്തിരുന്നു. പോര്‍ട്ടുഗീസുകാര്‍ മുതലുള്ള വിദേശീയരുമായി ബന്ധപ്പെടുകയും കൃഷിയും, വ്യാപാരവും വികസിക്കുകയും ചെയ്തതിനെതുടര്‍ന്ന് മീനടത്തിന്റെ സമീപപ്രദേശങ്ങളെക്കൂടി ബന്ധപ്പെടുത്തി ഒരു വാണിജ്യകേന്ദ്രം രൂപപ്പെട്ടു. ജലമാര്‍ഗ്ഗ ഗതാഗതസൌകര്യം ഉണ്ടായിരുന്ന മീനടം വലിയതോടിനെ വ്യാപാരാവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തി. ഇപ്പോള്‍ പള്ളിപ്പാടം എന്നുപറയപ്പെടുന്ന സ്ഥലം അക്കാലത്ത് വികാസം പ്രാപിച്ചിരുന്ന ഒരിടമായിരുന്നു. തെക്കുംകൂര്‍ രാജാവിന്റെ സൈന്യത്തിനുവേണ്ട പരിശീലന കേന്ദ്രങ്ങളും ഈ ഭാഗത്തുണ്ടായിരുന്നു. കാര്‍ഷികവൃത്തിയില്‍ ഈ പ്രദേശം അധിഷ്ഠിതമായി. കാലിവളര്‍ത്തലും ഉപതൊഴിലായിരുന്നു. കോട്ടയം ജില്ലയുടെ ഉപവിഭാഗമായ പാമ്പാടി പ്രദേശത്തിന്റെ എട്ടുകരകളില്‍ ഒന്നായ മീനടം ഫലഭൂയിഷ്ഠവും ദാരിദ്ര്യം ഇല്ലാത്തതും, ഹിന്ദുക്കളും, ക്രിസ്ത്യാനികളും മതസൌഹാര്‍ദ്ദത്തിലും പരസ്പര സ്നേഹത്തോടും കൂടെ കഴിഞ്ഞിരുന്നതായും മനസ്സിലാക്കാം. ഇവിടെ പണ്ടു മുതല്‍ മുസ്ളീങ്ങള്‍ അധികം താമസമില്ലായിരുന്നു എന്നും കാണാവുന്നതാണ്. സാംസ്കാരിക രംഗത്ത് പലതലത്തിലും വളര്‍ച്ച പ്രാപിച്ചിരുന്ന കോട്ടയവുമായുള്ള ഈ പ്രദേശത്തിന്റെ സാമീപ്യവും, വിദ്യാഭ്യാസപരമായി ക്രിസ്ത്യന്‍ മിഷനറിമാരുടെ വരവോടുകൂടി ആധുനിക വിദ്യാഭ്യാസ രംഗത്തുണ്ടായ വളര്‍ച്ചയും അവിടുത്തെ സൌകര്യങ്ങളും, സ്ഥാപനങ്ങളും ഇവിടെയുണ്ടായിരുന്നവരുടെ സാംസ്കാരിക വളര്‍ച്ചക്ക് സഹായകമായിട്ടുണ്ട്. പിന്നോക്ക വിഭാഗത്തില്‍പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കി സി.എം.എസ്. മിഷനറിമാര്‍ നടത്തിയ പ്രവര്‍ത്തനം സാമൂഹ്യമായ അവരുടെ ഉയര്‍ച്ചയ്ക്ക് ഈ പ്രദേശത്ത് കളമൊരുക്കി. വിദ്യാഭ്യാസത്തിനും, ദൈവാരാധനയ്ക്കും സൌകര്യങ്ങള്‍ അവര്‍ക്ക് ലഭിച്ചു. ശ്രീനാരായണഗുരുവിന്റെ ആശീര്‍വാദത്തോടുകൂടി സ്ഥാപിതമായ മഞ്ഞാടി ശിവക്ഷേത്രം അവര്‍ണ്ണരുടെ പുരോഗമനത്തില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. മീനടം ഭഗവതി ക്ഷേത്രം, വട്ടക്കാവ് ദുര്‍ഗ്ഗാക്ഷേത്രം എന്നിവ ഇവിടുത്തെ പഴക്കമുള്ള ക്ഷേത്രങ്ങളാണ്. ക്രിസ്ത്യന്‍ പള്ളികളില്‍ പഴക്കമുള്ള പ്രധാന ദേവാലയമാണ് സെന്റ് തോമസ്സ് വലിയപള്ളി. ഇതിലേക്ക് സ്ഥലം ദാനമായി നല്‍കിയത് ‘ചിറയ്ക്കല്‍ നായര്‍’ കുടുംബമാണ്. ഈ ദേവാലയങ്ങളിലെ ഉത്സവങ്ങളും, പെരുന്നാളും ഈ നാടിന്റെ ദേശീയ ഉത്സവങ്ങളായിട്ടാണ് നടത്തപ്പെടുന്നത്. വെന്നിമല കേന്ദ്രമായി ഏറ്റവും സംസ്കാരസമ്പന്നമായിരുന്ന ഒരു പ്രദേശത്തിന്റെ ഭാഗമാണ് മീനടം ഗ്രാമം. ക്ഷേത്രങ്ങളോടനുബന്ധിച്ച് ഗരുഡന്‍ പറവ, മയില്‍പ്പീലിതൂക്കം, തുള്ളല്‍, തിരുവാതിരകളി, കളമെഴുത്ത്, പുള്ളുവന്‍പാട്ട് മുതലായവയും പള്ളികളോടനുബന്ധിച്ച് മാര്‍ഗ്ഗംകളി, പരിചമുട്ട് കളി മുതലായവയും ഓണാഘോഷത്തോടനുബന്ധിച്ച് പകിടകളി, ചതുരംഗം, കടുവാകളി മുതലായവയും, കാര്‍ഷിക മേഖലയില്‍ കൊയ്ത്ത് പാട്ട്, കാളയോട്ടം, മരമടി മുതലായവയും ഇവിടെ നിലനിന്നിരുന്നു. ഇപ്പോള്‍ ഉത്സവങ്ങള്‍, പെരുനാള്‍, ക്രിസ്തുമസ്സ് കാലങ്ങളില്‍ മേല്‍പറഞ്ഞവ നടത്തുന്നുണ്ട്. ഈ ഗ്രാമപ്രദേശത്ത് പ്രധാനമായി അഞ്ചു ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നു. ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള ഗീതാക്ളാസ്സുകള്‍, പള്ളികളോടനുബന്ധിച്ചുള്ള സണ്‍ഡേ സ്ക്കൂള്‍, മറ്റു സാമുദായിക സംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ളബ്ബുകള്‍ എന്നിവ ഈ പ്രദേശത്തെ വിദ്യാഭ്യാസ കാലാ സാംസ്കാരിക അഭിവൃദ്ധിയ്ക്ക് ആക്കം കൂട്ടുന്നു. കായികരംഗത്ത് നാടന്‍ പന്തുകളിയില്‍ മീനടം ടീം സമീപപ്രദേശങ്ങളില്‍ നടത്തിയ ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കുകയും ട്രോഫികള്‍ നേടുകയും ചെയ്തിട്ടുണ്ട്.

പൊതുവിവരങ്ങള്‍


ജില്ല :കോട്ടയം

ബ്ളോക്ക് :പാമ്പാടി

വിസ്തീര്‍ണ്ണം :11.44

വാര്‍ഡുകളുടെ എണ്ണം :13
--------------------------------------------------------------------------------
ജനസംഖ്യ :11353

പുരുഷന്‍മാര്‍ :5705

സ്ത്രീകള്‍ :5648

ജനസാന്ദ്രത :992

സ്ത്രീ : പുരുഷ അനുപാതം :990

മൊത്തം സാക്ഷരത :97

സാക്ഷരത (പുരുഷന്‍മാര്‍) :98

സാക്ഷരത (സ്ത്രീകള്‍) :96

Source : Census data 2001

ഭരണ സംവിധാനം
 
സ്റ്റാന്റിംഗ് കമ്മിറ്റി - 2010


പ്രസിഡന്റ് : പി.എം സ്കറിയ

വൈസ് പ്രസിഡന്റ്‌ : സൂസി രാജു

സ്റ്റാന്റിംഗ്‌ കമ്മിറ്റി മെമ്പര്‍മാര്‍ ‍

ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

1 . സൂസി രാജു ചെയര്‍മാന്‍
2 . അന്നമ്മ ചാക്കോ ഷേര്‍ളി ഷാജി മെമ്പര്‍
3 . സന്തോഷ് എ സി മെമ്പര്‍

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 . പ്രസാദ് നാരായണന്‍ ചെയര്‍മാന്‍
2 . ചാക്കോ മാണി മെമ്പര്‍
3 . അന്നമ്മ വര്‍ഗ്ഗീസ് മെമ്പര്‍

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

1 . മിനി ഫിലിപ്പ് ചെയര്‍മാന്‍
2 . അനില്‍ കുമാര്‍ മെമ്പര്‍
3 . ശോശാമ്മ ജോസഫ് മെമ്പര്‍


1 . മോനിച്ചന്‍ കിഴക്കേടം ചെയര്‍മാന്‍
2 . സിന്ധു മോള്‍ മെമ്പര്‍
3 . രജനി കുര്യന്‍ മെമ്പര്‍

മുന്‍ പ്രസിഡന്റുമാര്‍


ക്രമനമ്പര്‍ മുന്‍ പ്രസിഡന്റുമാരുടെ പേരുവിവരം വര്‍ഷം

1 എം.പി.അബ്രഹാം 1982 - 1983

2 എം.എ.അപ്പുക്കുട്ടന്‍ 1988 - 1990

3 കെ.കെ.ചാക്കോ 1990 - 1994

4 കെ.ടി.പൊന്നപ്പന്‍ 1995 - 1999

5 പ്രസാദ് നാരായണന്‍ 1999 - 2000

6 പി.എം.സ്കറിയ 2000 - 2005

വിവരാവകാശം


അറിയാനുള്ള അവകാശം

തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദ രേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൌരന്മാര്‍ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകള്‍ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധ ചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു.



വിവരങ്ങള്‍ /രേഖകള്‍ ലഭിക്കുന്നതിന് ചെയ്യേണ്ടത്

വിവരങ്ങളോ രേഖകളോ ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിത ഫോറത്തില്‍ സെക്രട്ടറിക്ക് നല്‍കണം. കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളില്‍ അപേക്ഷ ബന്ധപ്പെട്ട സ്ഥാപനത്തിലെ തലവന് നല്‍കണം. അപേക്ഷയോടൊപ്പം 2 രൂപ നിരക്കില്‍ അപേക്ഷാഫീസും ഒരുവര്‍ഷത്തിലേറെ പഴക്കമുള്ള രേഖകള്‍ക്ക് തെരച്ചില്‍ഫീസായി വര്‍ഷംപ്രതി രണ്ടുരൂപ വീതവും പകര്‍പ്പ് ആവശ്യപ്പെടുന്നുവെങ്കില്‍ ഏകദേശം 200 വാക്കിന് 2 രൂപ നിരക്കിലും ഫീസ് ഈടാക്കി രസീത് നല്‍കേണ്ടതാണ്. രേഖ പരിശോധനയ്ക്ക് ലഭിക്കുന്നതിനോ, പകര്‍പ്പ് എടുത്തു ഒത്ത്നോക്കി സാക്ഷ്യപ്പെടുത്തി നല്‍കുന്നതിനോ ഉള്ള ദിവസവും രസീതില്‍ രേഖപ്പെടുത്തണം. രഹസ്യാത്മക വിവരം എന്ന് വിജ്ഞാപനം ചെയ്യപ്പെട്ടതാണ് ആവശ്യപ്പെടുന്ന സംഗതിയെങ്കില്‍ സെക്രട്ടറിയ്ക്കോ, ഉദ്യോഗസ്ഥനോ ആ കാരണം രേഖാമൂലം പരാമര്‍ശിച്ച് അപേക്ഷ നിരസിക്കാം.

വിവരങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍

നിശ്ചിത ദിവസത്തിലേറെ കാലതാമസം വരുത്തിയാല്‍ വിവരം നല്‍കാന്‍ ചുമതലപ്പെട്ട വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ദിനംപ്രതി 50 രൂപ നിരക്കില്‍ പിഴ തദ്ദേശഭരണ സ്ഥാപനത്തിന്റെ തനത് ഫീസിലേക്ക് ഈടാക്കാവുന്നതാണ്. മനപ്പൂര്‍വ്വമായോ ഉപേക്ഷ മൂലമോ വിവരം നല്‍കാന്‍ പരാജയപ്പെടുകയോ, തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും 1000 രൂപയില്‍ ‍കുറയാത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

യുക്തമായ തെരച്ചില്‍ നടത്തിയ ശേഷവും രേഖകള്‍ ‍കിട്ടാത്തതിനാലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവില്‍ ഇല്ലാത്തതിനാലോ സാധുവായ കാരണം ബോധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം ലഭ്യമാക്കാനാകില്ലെന്നറിയിച്ച് തീര്‍പ്പ് നല്‍കണം. ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് നിയമ പരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കില്‍ ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നല്‍കണം.

വികസന പദ്ധതികളുടെ വിവരങ്ങള്‍

വികസന പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ പദ്ധതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേണ്ടതുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങള്‍ ഭരണ നടപടികള്‍ക്കൊപ്പം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സുതാര്യത സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ പാലിച്ചിരിക്കണം. ഗ്രാമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനം, കൈമാറിയ സ്ഥാപനങ്ങള്‍ ഇവയുടെ ഭരണപരമായ വിവരങ്ങളും യോഗനടപടിക്രമങ്ങളും പൊതുജനപ്രാപ്യമായ വിധം പ്രസിദ്ധീകരിക്കേണ്ടതാണ്.

തിങ്കളാഴ്‌ച, ജൂൺ 14, 2010

ഹോം

അക്ഷര നഗരിയായ കോട്ടയത്ത്‌ നിന്ന് പതിനാലു കിലോമീറെര്‍ കിഴക്ക് മാറി കോട്ടയം കുമളി ദേശിയ പാതയ്ക്ക് തെക്ക് വശം  പുതുപള്ളി നിയോചക മണ്ഡലത്തില്‍  പുതുപ്പള്ളി , പാമ്പാടി പഞ്ഞയത്തുകളോട് ചേര്‍ന്ന് കിടക്കുന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമം. നാട്ടിന്‍ പുരത്തിന്റെ എല്ലാ നന്മകളും പേറുന്ന ഈ ഗ്രാമ വാസികള്‍ ഈശ്വര വിശ്വാസികളാണ് അതിനു തെളിവാണ് ഇവിടെ അങ്ങോളം ഇങ്ങോളം കാണുന്ന ദേവാലയങ്ങള്‍. രാവിലെ ഭഗവതി ക്ഷേത്രത്തിലെ സുപ്രഭാതം കേട്ടുണരുന്ന ജനങ്ങള്‍ വൈകിട്ട് പള്ളി മണികളുടെ സംഗീതത്തിനൊപ്പം ഈശ്വരനെ സ്തുതിക്കുന്നു. നാലു വശവും ഉയര്‍ന്നു നില്‍ക്കുന്ന കുന്നുകള്‍ ക്കിടയില്‍ സ്ഥിതി ചെയ്യുന്നഗ്രാമത്തിന്റെ പ്രധാന വരുമാന മാര്‍ഗം കൃഷിയാണ് എങ്കിലും ഉയര്‍ന്ന ഉദ്യോഗസ്ഥാര്‍ , വ്യിവസായികള്‍ , കച്ചവടക്കാര്‍, പ്രവാസികള്‍ അങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ട് കൂടുതലും സാധാരണ കാര്‍. ഈ നാടിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ ജനങ്ങളുടെ ഒത്ത്തരുംയാണ്. ജാതി മത ചിന്തകള്‍  ഇവിടെ സ്വാദീനിക്കപെടുന്നില്ല. ഒരിക്കല്‍ രസ്ട്രീയമായ ചേരി തിരിവുകളില്‍ പരസ്പരം കലഹിച്ച്ചിരുന്നെങ്കില്‍ ഇന്നത്തെ തലമുറ അതില്‍ ബോധാവാന്മാരായിരിക്കുന്നു .


ആകെ ജന സഖ്യ  : 15850 


വാര്‍ഡുകള്‍           : 11  


മീനടം എന്നാ പേര് വരാന്‍ കാരണം ?
ഗ്രാമത്തെ ചുറ്റി തോടും അതിലെക്കൊഴുകുന്ന ഒരുപാട് പൊയ്കകളും ഉണ്ടെങ്കിലും മീനിനെ ചുറ്റി യല്ല ഈ പേര്‍. നിര്‍ഭാഗ്യവശാല്‍ പണ്ട് എങ്ങോ ഇതിലെ കടന്നു പോയ രാജാവ് ഇവിടെ വീഴാന്‍ ഇടയാകുകയും അങ്ങനെ വീനടം ലോപോച്ചു പിന്നീട് മീനടം ആയിതീരുകയുമാണ് ഉണ്ടായത് എന്നാണു ഐതിഹിയം . ഏതായാലും ഇന്ന് നമ്മുടെ റോഡ്കള്‍ എല്ലാം തന്നെ മേച്ച്ചപെട്ടിരിക്കുന്നു.


മീനടാതെ പ്രധാന സ്ഥലങ്ങള്‍
ഭരണപരമായ തലസ്ഥാനം മാളിക പടിയാണ് ഇവിടെയാണ്‌ പഞ്ചായത്ത് ഓഫീസും , വില്ലജ് ഓഫീസി , വിദ്യുച്ഛക്തി ഓഫീസി , കൃഷി ഭവന്‍ , മൃഗശുപതി , ഹോമിയോ ആശുപത്രി , സര്‍വീസ് സഹരണ ബാങ്ക് , കാര്‍ഷിക വിപണന കേദ്രം, ഭാരത്‌ സഞ്ഞാന്‍ ningam ലിമിറ്റഡ് ഓഫീസി അങ്ങനെ വിവിധങ്ങളായ സര്‍ക്കാര്‍ സ്ഥപങ്ങങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കുറെ അധികം വ്യാപാര സ്ഥാപങ്ങങ്ങളും എവിടെ ഉണ്ട് എന്നാല്‍ വാണിജ്യപരമായി ഉയര്‍ന്നു നില്‍ക്കുന്നത് ആശുപതി പടിയാണ് ..സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രവന്കരെ , ആദ്യപക സഹകരണ ബാങ്ക് തുടങ്ങി ഷാപ്പ്‌ വരെ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതിനോട് വളരെ തൊട്ടു തന്നെയാണ് ഗവണ്മെന്റ് എല്‍ പി ജി സ്കൂള്‍ , പോസ്റ്റ്‌ ഓഫീസി , മീനടം പബ്ലിക്‌ ലൈബ്രറി മുതലായവ സ്ഥിതി ചെയ്യുന്നത് . പിന്നെയുള്ള കേട്രങ്ങള്‍ തകിടി , മുണ്ടിയാക്കള്‍ , ക്രീപ് മില്‍ , മൂന്നാം മയില്‍ , മാത്ത് പടി ,മഞ്ഞടി മുതലായ സ്ഥലങ്ങള്‍ ആണ് . ആരാണി കുന്നു പുത്തന്‍ പുര പടി മുതലായവ ഇവിടുത്തെ ഹരിത ഗ്രിഹങ്ങള്‍. പോത്തന്‍ പുറം പരിശുദ്ധനായ പാമ്പാടി തിരുമേനിയുടെ കബറിടം കൊട്നു പുകള്‍ പെട്ട പുണ്യ ഭൂമി. 


ആതുര ശുശ്രൂഷ രംഗം 
ഗവണ്മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധങ്ങളായ ആശുപത്രികള്‍ മീനടത് ഉണ്ട് . ക്രീപ് മില്‍ മഞ്ചാടി റോഡില്‍ പബ്ലിക്‌ ഹെല്‍ത്ത്‌ സെന്റര്‍ പ്രവര്‍ത്തിക്കുന്നു ഫോണ്‍ 0481  2556648 . ആയുരവേധ ആശുപതി മഞ്ചാടി പോതന്പുരം റോഡില്‍ പ്രവര്‍ത്തിക്കുന്നു ഇവിടെ കിടത്തി ചികിത്സാ സൗകര്യം ലഭ്യമാണ് . ഹോമിയോ ആശുപത്രി പ്രവര്‍ത്തിക്കുന്നത് മാളിക പടിയില്‍ ആണ്. മൃഗ സംരക്ഷണ മേഖലയില്‍ സേവനം നല്‍കി മൃഗാശുപത്രി മാളിക പടി കങ്ങഴക്കുന്നു റോഡില്‍ പ്രവര്‍ത്തിച്ചു വരുന്നു 
വിദ്യാഭ്യാസ മേഖല 
മീനടം ഗോവെന്മേന്റ്റ് എല്‍ പി ജി സ്കൂള്‍ , മീനടോം ഗവണ്മെന്റ് ഹൈ സ്കൂള്‍ മുതലായ ഗവണ്മെന്റ് സ്കൂളുകളും. കയ്യാല പറമ്പ് സ്കൂള്‍ , തോട്ടകാട്‌ മീനടോം യൂണിയന്‍ യു പി സ്കൂള്‍ , സെന്റ്‌ മേരീസ്‌ സ്കൂള്‍ മുതലായ ഐടെഡ് സ്കൂളുകളും. മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന BMM  ഇംഗ്ലീഷ് മീഡിയം സ്കൂളും (CBSE ) മീനടാതെ അക്ഷര മുറ്റങ്ങള്‍


പൊതു വിത്രരണ സബ്രദായം 
പൊതു ജനങ്ങള്‍ക്ക്‌ മികച്ച സേവനം വാഗ്തനം ചെയ്തു വിപണിയില്‍ ശക്തമായ സന്നിദ്യമായി അമ്പല പടിക്കല്‍ മാവേലി സടോരും, മാളിക പടിയില്‍ നീതി സ്റ്റോര്‍ കൂടാതെ വിവിധ സ്ഥലങ്ങളില്‍ പൊതു വിതരണ കേദ്രങ്ങളും പ്രവര്‍ത്തിക്കുന്നു


ക്ഷേത്രങ്ങള്‍ 
* മീനടം ഭഗവതി ക്ഷേത്രം 
* വട്ടക്കുന്നു വന ദുര്‍ഗാ ക്ഷേത്രം 
* ശ്രീനരായനപുരം ആദിത്യ വിഷ്ണു ക്ഷേത്രം

പൊതുവിവരങ്ങള്‍

ജില്ല : കോട്ടയം
ബ്ലോക്ക്‌‌ : പാമ്പാടി
വിസ്തീര്‍ണ്ണം : 11.44 ച.കി.മി
തദ്ദേശ സ്ഥാപനത്തിന്റെ കോഡ് : G050706
വാര്‍ഡുകളുടെ എണ്ണം : 13
--------------------------------------------------------------------------------
ജനസംഖ്യ : 11353
പുരുഷന്മാര്‍‍ : 5705
സ്ത്രീകള്‍‍ : 5648
ജനസാന്ദ്രത : 992
സ്ത്രീ : പുരുഷ അനുപാതം : 990
മൊത്തം സാക്ഷരത : 97
സാക്ഷരത (പുരുഷന്മാര്‍ ) : 98
സാക്ഷരത (സ്ത്രീകള്‍ ) : 96
Source : Census data 2001
--------------------------------------------------------------------------------
പ്രസിഡന്റ് : പി.എം സ്കറിയ




 

കത്തുകള്‍ ( അഭിപ്രായങ്ങള്‍ നിര്‍ദേശങ്ങള്‍ )

ഈ ബ്ലോഗിനെ കുറിച്ചും മീനടത്തിന്റെ പൊതുവായ കാര്യങ്ങളെകുരിച്ചും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.  പൊതുവായ പരാതികള്‍ ബന്ടപെട്ടവരുടെ ശ്രെധയില്‍ പെടുത്താന്‍ ശ്രെമിക്കുന്നതായിരിക്കും. ഒപ്പം മീനടതിന്റെ  വികസനത്തെ ഉധീപിക്കതക്ക നിര്‍ദേശങ്ങള്‍ നിങ്ങളുടെ മനസ്സില്‍  ഉണ്ടോ ? എഴുതാന്‍ മറക്കേണ്ട  ഞങ്ങളുടെ വിലാസം 
meenadomkaran@gmail.com / jubymdm@gmail.com
അല്ലെങ്കില്‍ വിളിക്കുക  09495048713

                                                      =================

മീനടത്തിന്റെ കാര്‍ഷിക വിളകള്‍ക്ക് ജൈവ സാക്ഷ്യപത്രം
മീനടതിന്റെ കര്‍ഷകരെ ജൈവ കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചു മീനടം ഉത്പന്നങ്ങള്‍ക്ക് മൊത്തമായി ജൈവ സാക്ഷ്യപത്രം നേടുക. കയറ്റുമതിക്കുള്ള  അവസരങ്ങള്‍ ആരായുന്നതിനോടൊപ്പം തന്നെ ഇടനിലക്കാരെ ഒഴിവാക്കി അഭ്യന്ദര വിപണി ലക്ഷ്യമിട്ട് കര്‍ഷക കൂട്ടായ്മകള്‍ രൂപികരിക്കുക. കന്നു കാലി വളര്‍ത്തുന്നതില്‍ നിന്ന് കര്‍ഷകര്‍ പിന്മാറുന്നത് പരിഗണിച്ചു ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വീട്ടു കരം വസ്തു കരം മുതലായവയില്‍ ഇളവുക അനുവദിക്കുക . പാഴാക്കി കളയുന്ന ചക്ക മുതലായവയില്‍ നിന്ന് ഉല്പനങ്ങള്‍ നിര്‍മ്മിക്കാന്‍  കുടുംബ ശ്രീ യൂനിട്ടുകള്‍ക്ക് പ്രോത്സാഹനം നല്‍കുക കയറ്റു മതി സാദ്ധ്യതകള്‍ ആരായുക . ജൂബി വേലംപതിക്കല്‍

ബസുകളുടെ സമയക്രം പുനര്ക്രമീകരിക്കണം
മീനടം വഴി ഓടിയിരുന്ന കെ എസ ആര്‍ ടി സി യുടെ വെളുപ്പിനത്തെയും രാത്രിയിലതെയും ഷെഡ്യൂള്‍ നിര്ത്തലക്കിയിട്ടു ഒരുപാട് നാളായെങ്കിലും  പകരം സംവിധാനം എര്പെടുത്തിയിട്ടു ഇല്ല ഇത് മൂലം ധീര്ക ദൂര യാത്രക്കാര്‍ പ്രത്യേകിച്ചു ട്രെയിനെ ആശ്രയിക്കുന്നവരും വെളുപ്പ്‌ വണ്ടിക്കു കോട്ടയം ചന്തയില്‍ പോകേണ്ട കര്‍ഷകരും ബുദ്ധിമുട്ടിലായി. ഇപ്പോള്‍ ഓടുന്ന ബസുകളുടെ സമയം പുനക്രമീകരിക്കുകയോ പുതിയ പെര്‍മിറ്റ്‌ അനുവദിക്കുകയോ ചെയ്യണം
(ബസ്‌ യാത്രക്കാരുടെ സംഘടന മീനടം )


ഒരു പുതിയ ടോപ്പിക്ക് ഇവിടെ തുടങ്ങുന്നു അതായതു മീനടത്തിന്റെ പൂമുഖത്ത് നിന്നും അപ്രത്യക്ഷമായതും എന്നാല്‍ നിങ്ങളുടെ ഒക്കെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നതുമായ ചിത്രങ്ങള്‍. നമ്മുടെ ഓരോരുത്തരുടെയും ഗ്രിഹാരുതത്വ ചിന്തകളെ തോട്ടുനര്ത്തുന്നവ ! നമുക്ക് ഇവിടെ അയവിറക്കാം

Juby   (August 12 2010

എന്റെ മനസ്സില്‍ ഇന്നും തങ്ങി നില്‍ക്കുന്ന ഒരു മോനോഹര ചിത്രമുണ്ട് ,ചിത്രം മാത്രമല്ല ചെവിയില്‍ വളരെ മനോഹരമായ വാദ്യോപകരണ ശ്രുതിയും ഉണ്ട് . ചെണ്ടയുടേയും ശംഖു വിളിയുടെയും. അതായത് നമ്മുടെ അമ്പലത്തിലെ ഉത്സവത്തോട് അനുബന്ടിച്ചു ഉണ്ടായിരുന്ന പറ എടുപ്പ് എന്നാ ചടങ്ങ് . നെറ്റി പട്ടം കെട്ടിയ ഗജ വീരനും ചെണ്ട മേളക്കാരും അങ്ങനെ നമ്മുടെ നാടിനു ഉത്സവ പ്രതീതി നല്‍കി ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലീക്ക് ...അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ശംഖു വിളി തന്നയാണ് ... നിറ പറ, നെല്ല് ,തെങ്കില്‍ പൂങ്കുല അങ്ങനെ എത്ര എത്ര ഓര്‍മകള്‍ ! പക്ഷെ സാങ്കേതിക കാരണങ്ങളാല്‍ ഈ ചടങ്ങ് ഇപ്പോള്‍ നടത്ത്തപെടുന്നില്ല എങ്കിലും ഇന്നും എന്റെ മനസ്സില്‍ ആ ചിത്രം തങ്ങി നില്‍ക്കുന്നു പണ്ട് കുട്ടിയായിരുന്നപ്പോള്‍ കീറിയ വള്ളി കാച്ചട്ടയും ഇട്ടു പറയെടുപ്പിനെ അനുഗമിച്ചിരുന്ന ആ പഴയ ബാല്യ കാലം 
AUGUST 16 201 : JUBY

മീനടം പുരോഗതിയുടെ പാതയില്‍ വളരെ മുന്നേറി കഴിഞ്ഞു . നമുക്ക് വളരെ അഭിമാനിക്കാന്‍ വക നല്‍കുന്ന വസ്തുത ആണ് ഓല കെട്ടിയ വീടുകളുടെ തിരോധാനം എന്തിനു  ഓല കെട്ടിയ ഒരു  തൊഴുതു പോലും ഇന്നു മീനടത് കാണും എന്നു തോന്നുന്നില്ല. പക്ഷെ പഴമയുടെ പ്രതീകമായ പഴയ പല നല്ല കെട്ടിടങ്ങളും ഇന്നു അപ്രത്യക്ഷമാകുകയോ രൂപ പരിണാമം പ്രാപിക്കുകയോ ചെയ്തിട്ട് ഉണ്ട് . മാളിക പടിയുടെ പേരിനെ അന്വര്‍ഥമാക്കി രണ്ടു മാളികകള്‍ ഇന്നും നില നില്‍ക്കുന്നുണ്ട് ഒന്നിന് ഭാഗിഗമായ രൂപ പരിണാമം വരുത്തി എങ്കി പോലും. കുരിക്ക് കുന്നേല്‍ പള്ളിയുടെ മുന്‍വശത്ത് ഉണ്ടായിരുന്ന പഴയ കെട്ടിടം എന്റെ മനസ്സില്‍ ഉണ്ട്.