INDUSTRIAL

പ്രിയധര്‍ശിനി സ്പിന്നിംഗ് പ്രവര്‍ത്തനം ആരംഭിച്ച്ചതോട് കൂടി മീനടം കേരളത്തിന്റെ വ്യിവസായ ഭൂപടത്തില്‍ ഇടം തേടി. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ മില്‍ പാമ്പു കവലക്ക്‌ സമീപം കുന്നത് മലയില്‍ പ്രവര്‍ത്തിക്കുന്നു. മീനടതും സമീപ പ്രദേശ ങ്ങളിലുമുള്ള തൊഴില്‍ രഹിതരായ ചെരുപ്പകര്‍ക്ക് തൊഴില്‍ നേടി കൊടുക്കാന്‍ ഇടയാക്കിയ ഈ സംരംഭം മേല്‍ക്ക്‌ മേല്‍ അഭിവൃദ്ധി പ്രാപിക്കും എന്ന് പ്രതീക്ഷിക്കാം
                                              ---0---


മീനടം കാരില്‍പോലും പലര്‍ക്കും അറിവില്ലാത്ത കാര്യമാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ആരാണി കുന്നില്‍ നിന്നും നമ്മുടെ ആളുകള്‍ ഇരുമ്പ് ഖനനം ചെയ്തിരുന്നു എന്നുള്ള കാര്യം. ഇന്നും ആ ഇരുമ്പ് കുഴികള്‍ അവിടെ അവശേഷിക്കുന്നു. ഓരോ മീനടം കാരനും അഭിമാനിക്കാന്‍ വക നല്‍കുന്ന വസ്തുതയാണ് ഇത് .

                                          ---0---
മീനടം സര്‍വീസ് സഹകരണ ബാങ്ക് മേല്‍ക്ക്‌ മേല്‍ അഭിവൃതിയുടെ പാതയില്‍ ആണ്. ബാങ്കിംഗ് നോട് ഒപ്പം തന്നെ കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ സേവനം വാഗ്ഥാനം ചെയ്തു വളം മുതലായവയുടെ വില്പന. നിത്യോപക സാധനങ്ങള്‍ കുറഞ്ഞ വിലക്ക് ഉറപ്പാക്കി നീതി സ്റ്റോര്‍ മുതലായവ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു