തിങ്കളാഴ്‌ച, ജൂൺ 14, 2010

കത്തുകള്‍ ( അഭിപ്രായങ്ങള്‍ നിര്‍ദേശങ്ങള്‍ )

ഈ ബ്ലോഗിനെ കുറിച്ചും മീനടത്തിന്റെ പൊതുവായ കാര്യങ്ങളെകുരിച്ചും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.  പൊതുവായ പരാതികള്‍ ബന്ടപെട്ടവരുടെ ശ്രെധയില്‍ പെടുത്താന്‍ ശ്രെമിക്കുന്നതായിരിക്കും. ഒപ്പം മീനടതിന്റെ  വികസനത്തെ ഉധീപിക്കതക്ക നിര്‍ദേശങ്ങള്‍ നിങ്ങളുടെ മനസ്സില്‍  ഉണ്ടോ ? എഴുതാന്‍ മറക്കേണ്ട  ഞങ്ങളുടെ വിലാസം 
meenadomkaran@gmail.com / jubymdm@gmail.com
അല്ലെങ്കില്‍ വിളിക്കുക  09495048713

                                                      =================

മീനടത്തിന്റെ കാര്‍ഷിക വിളകള്‍ക്ക് ജൈവ സാക്ഷ്യപത്രം
മീനടതിന്റെ കര്‍ഷകരെ ജൈവ കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചു മീനടം ഉത്പന്നങ്ങള്‍ക്ക് മൊത്തമായി ജൈവ സാക്ഷ്യപത്രം നേടുക. കയറ്റുമതിക്കുള്ള  അവസരങ്ങള്‍ ആരായുന്നതിനോടൊപ്പം തന്നെ ഇടനിലക്കാരെ ഒഴിവാക്കി അഭ്യന്ദര വിപണി ലക്ഷ്യമിട്ട് കര്‍ഷക കൂട്ടായ്മകള്‍ രൂപികരിക്കുക. കന്നു കാലി വളര്‍ത്തുന്നതില്‍ നിന്ന് കര്‍ഷകര്‍ പിന്മാറുന്നത് പരിഗണിച്ചു ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വീട്ടു കരം വസ്തു കരം മുതലായവയില്‍ ഇളവുക അനുവദിക്കുക . പാഴാക്കി കളയുന്ന ചക്ക മുതലായവയില്‍ നിന്ന് ഉല്പനങ്ങള്‍ നിര്‍മ്മിക്കാന്‍  കുടുംബ ശ്രീ യൂനിട്ടുകള്‍ക്ക് പ്രോത്സാഹനം നല്‍കുക കയറ്റു മതി സാദ്ധ്യതകള്‍ ആരായുക . ജൂബി വേലംപതിക്കല്‍

ബസുകളുടെ സമയക്രം പുനര്ക്രമീകരിക്കണം
മീനടം വഴി ഓടിയിരുന്ന കെ എസ ആര്‍ ടി സി യുടെ വെളുപ്പിനത്തെയും രാത്രിയിലതെയും ഷെഡ്യൂള്‍ നിര്ത്തലക്കിയിട്ടു ഒരുപാട് നാളായെങ്കിലും  പകരം സംവിധാനം എര്പെടുത്തിയിട്ടു ഇല്ല ഇത് മൂലം ധീര്ക ദൂര യാത്രക്കാര്‍ പ്രത്യേകിച്ചു ട്രെയിനെ ആശ്രയിക്കുന്നവരും വെളുപ്പ്‌ വണ്ടിക്കു കോട്ടയം ചന്തയില്‍ പോകേണ്ട കര്‍ഷകരും ബുദ്ധിമുട്ടിലായി. ഇപ്പോള്‍ ഓടുന്ന ബസുകളുടെ സമയം പുനക്രമീകരിക്കുകയോ പുതിയ പെര്‍മിറ്റ്‌ അനുവദിക്കുകയോ ചെയ്യണം
(ബസ്‌ യാത്രക്കാരുടെ സംഘടന മീനടം )


ഒരു പുതിയ ടോപ്പിക്ക് ഇവിടെ തുടങ്ങുന്നു അതായതു മീനടത്തിന്റെ പൂമുഖത്ത് നിന്നും അപ്രത്യക്ഷമായതും എന്നാല്‍ നിങ്ങളുടെ ഒക്കെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നതുമായ ചിത്രങ്ങള്‍. നമ്മുടെ ഓരോരുത്തരുടെയും ഗ്രിഹാരുതത്വ ചിന്തകളെ തോട്ടുനര്ത്തുന്നവ ! നമുക്ക് ഇവിടെ അയവിറക്കാം

Juby   (August 12 2010

എന്റെ മനസ്സില്‍ ഇന്നും തങ്ങി നില്‍ക്കുന്ന ഒരു മോനോഹര ചിത്രമുണ്ട് ,ചിത്രം മാത്രമല്ല ചെവിയില്‍ വളരെ മനോഹരമായ വാദ്യോപകരണ ശ്രുതിയും ഉണ്ട് . ചെണ്ടയുടേയും ശംഖു വിളിയുടെയും. അതായത് നമ്മുടെ അമ്പലത്തിലെ ഉത്സവത്തോട് അനുബന്ടിച്ചു ഉണ്ടായിരുന്ന പറ എടുപ്പ് എന്നാ ചടങ്ങ് . നെറ്റി പട്ടം കെട്ടിയ ഗജ വീരനും ചെണ്ട മേളക്കാരും അങ്ങനെ നമ്മുടെ നാടിനു ഉത്സവ പ്രതീതി നല്‍കി ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലീക്ക് ...അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ശംഖു വിളി തന്നയാണ് ... നിറ പറ, നെല്ല് ,തെങ്കില്‍ പൂങ്കുല അങ്ങനെ എത്ര എത്ര ഓര്‍മകള്‍ ! പക്ഷെ സാങ്കേതിക കാരണങ്ങളാല്‍ ഈ ചടങ്ങ് ഇപ്പോള്‍ നടത്ത്തപെടുന്നില്ല എങ്കിലും ഇന്നും എന്റെ മനസ്സില്‍ ആ ചിത്രം തങ്ങി നില്‍ക്കുന്നു പണ്ട് കുട്ടിയായിരുന്നപ്പോള്‍ കീറിയ വള്ളി കാച്ചട്ടയും ഇട്ടു പറയെടുപ്പിനെ അനുഗമിച്ചിരുന്ന ആ പഴയ ബാല്യ കാലം 
AUGUST 16 201 : JUBY

മീനടം പുരോഗതിയുടെ പാതയില്‍ വളരെ മുന്നേറി കഴിഞ്ഞു . നമുക്ക് വളരെ അഭിമാനിക്കാന്‍ വക നല്‍കുന്ന വസ്തുത ആണ് ഓല കെട്ടിയ വീടുകളുടെ തിരോധാനം എന്തിനു  ഓല കെട്ടിയ ഒരു  തൊഴുതു പോലും ഇന്നു മീനടത് കാണും എന്നു തോന്നുന്നില്ല. പക്ഷെ പഴമയുടെ പ്രതീകമായ പഴയ പല നല്ല കെട്ടിടങ്ങളും ഇന്നു അപ്രത്യക്ഷമാകുകയോ രൂപ പരിണാമം പ്രാപിക്കുകയോ ചെയ്തിട്ട് ഉണ്ട് . മാളിക പടിയുടെ പേരിനെ അന്വര്‍ഥമാക്കി രണ്ടു മാളികകള്‍ ഇന്നും നില നില്‍ക്കുന്നുണ്ട് ഒന്നിന് ഭാഗിഗമായ രൂപ പരിണാമം വരുത്തി എങ്കി പോലും. കുരിക്ക് കുന്നേല്‍ പള്ളിയുടെ മുന്‍വശത്ത് ഉണ്ടായിരുന്ന പഴയ കെട്ടിടം എന്റെ മനസ്സില്‍ ഉണ്ട്.

2 അഭിപ്രായങ്ങൾ:

ss പറഞ്ഞു...

blog nannaayittundu;prathyekichu background
aksharathettukal orupaadundu shradhikkuka
chila bhaagangalile font colour maatanam(vaayikkaan budhimuttundu)

"ellaavidha bhaavukangalum nerunnu"

ss പറഞ്ഞു...

nannaayittundu ;prethyekichu background valare ishtappettu
aksharathettukal shredhikkuka,
chila bhaagangalile font colour maattiyaal nannaayirikkum(vaayikkaan kurachu budhimuttundu)
"puthiya bloginu ellaavidha bhaavukangalum nerunnu"
meenadom inte kooduthal visheshangalum varthakalum pratheekshichukondu snehapoorvam
shibu